Saturday, October 16, 2010

The shadow puppets.


തിരശ്ശീലക്കപ്പുറത്ത` രണ്ടു നിഴലുകളായിരുന്നു നമ്മൾ.
മങ്ങിയ വെളിച്ചത്തിൽ നാടകമാടിയവർ.
വേനലും വർഷവും സ്പർശിക്കാത്ത,
ഗന്ധമില്ലാത്ത പൂക്കളും,
ശബ്ദമില്ലാത്ത സംഗീതവും നിറഞ്ഞ
ഈ പ്രണയത്തിന്റെ തിരശ്ശീലയിൽ
നമ്മളെന്നേ പരസ്പരം നഷ്ടപ്പെടുത്തിയവർ.

ഇരിപ്പിടങ്ങളൊഴിഞ്ഞു തുടങ്ങി..
ഇനിയീ ചരടുകളഴിഞ്ഞു തീരുംമുൻപെ,
ബാക്കിയാവുന്നത` നിന്റെ യാത്രാമൊഴി..

നെറുകയിൽ ഒരു ചുംബനം കൊണ്ട്;
ഇനി നീയെന്റെ മരണത്തെ അടയാളപ്പെടുത്തുക.


Saturday, October 02, 2010

തൂവൽ..


ഴക്കുമുൻപെ തൂവലുകൽ പൊഴിച്ച്‌ പറന്നുപോവുന്ന പക്ഷികളായിരുന്നു ഒരിയ്ക്കല്‍ സ്വപ്നങ്ങളില്‍ നിറയെ. പക്ഷെ അവളുടെ കണ്ണുകൾ നീലയുടെ ജലമൌനങ്ങളായി എന്റെ സ്വപ്നങ്ങളെ പിന്തുടർന്നു, അവയെന്റെ ആകാശങ്ങളിൽ ഒഴുക്കു നഷ്ടപ്പെട്ട ഒരു കടലായുദിച്ചു. പിന്നീട്‌, കടലാവേശിച്ചു തുടങ്ങിയിരുന്ന ഓർമ്മകളുടെ നനഞ്ഞ മണ്ണില്‍ നിന്നാണു ഞാനാ തൂവലുകളൊക്കെയും പെറുക്കിയെടുക്കാന്‍ തുടങ്ങിയത്‌. എല്ലാ തൂവലുകളും ചേര്‍ത്തു വച്ചാലൊരുപക്ഷെ, എന്റെ പക്ഷിയ്ക്കു പറക്കാനൊരു ചിറകു കിട്ടിയേയ്ക്കുമെന്ന് ഞാന്‍ വെറുതേ മോഹിക്കുന്നു...

Tuesday, September 28, 2010

വരികള്‍ക്കിടയിലൂടെ ഊര്‍ന്ന് പോയൊരു വാക്ക് മൌനത്തിന് മുന്‍പേ അവളുടെ നെഞ്ചില്‍ തറചിരിക്കണം... കാറ്റില്‍ കാലത്തിന്റെ തണുപ്പ് പതിയും മുന്‍പേ അവള്‍ പറന്നുപോയി. ഈ മുറിവുകളുടെ സങ്കീര്‍ത്തനം ഇനിയെന്റെ സ്വപ്നാടനങ്ങളുടെ പാഥേയം.

Saturday, May 24, 2008

എന്‍റെ മരണത്തെക്കുറിച്ച്...

ഞാന്‍ നിനക്ക് സമ്മാനിച്ച പൂക്കള്‍
അവയിപ്പോള്‍ മരിച്ചു കഴിഞ്ഞിരിക്കും
എങ്കിലും, ശലഭജന്മങ്ങളില്‍
അവ നിന്നെ ഓര്‍മപ്പെടുത്തികൊണ്ടേയിരിക്കും...
അണയാതെ നില്‍ക്കുന്ന ഒരൊറ്റ നക്ഷത്രത്തെക്കുറിച്ച്...

Wednesday, May 07, 2008

Separation


ഞാന്‍ ആദ്യമായി ഇന്നു നിന്നൊടു സംസാരിചു. ഇടയിലെപ്പൊളൊ നീ പറഞ്ഞു, ചിലപ്പെ്പ്പാള്‍ വാക്കുകള്‍ക്കു പൂക്കളെക്കാള്‍ ചന്തമുണ്ടെന്ന്.. നീ യാത്ര പറയുമ്പൊള്‍, പൂക്കള്‍ ശലബങ്ങളായി മാറി പറന്നു തുടങ്ങുകയായിരുന്നു.... എനിക്കിനി നിണ്റ്റെ ഒാര്‍മ്മകളുടെ തണുപ്പുകാലം.....

ഇനി...


പേരറിയാത പെണ്‍കുട്ടി..എണ്റ്റെ ആകുലതകള്‍ടെ സൂചി ഞാന്‍ നിനക്കു നേരെ തിരിചു വയ്ക്കുന്നു...മൌനം വറ്റിച്ഛെടുത എണ്റ്റെ വ്യ്ഥകളുടെ ആകാശം, ഓര്‍മളുടെ സമുദ്രം, നമുക്കിടയില്‍....എനിക്കു ജീവിച്ഛു തീര്‍ക്കുവാനുള്ളതു എകാന്തതയുടെ ഈ വേനല്‍പകല്‍....