The shadow puppets.

തിരശ്ശീലക്കപ്പുറത്ത` രണ്ടു നിഴലുകളായിരുന്നു നമ്മൾ.
മങ്ങിയ വെളിച്ചത്തിൽ നാടകമാടിയവർ.
വേനലും വർഷവും സ്പർശിക്കാത്ത,
ഗന്ധമില്ലാത്ത പൂക്കളും,
ശബ്ദമില്ലാത്ത സംഗീതവും നിറഞ്ഞ
ഈ പ്രണയത്തിന്റെ തിരശ്ശീലയിൽ
നമ്മളെന്നേ പരസ്പരം നഷ്ടപ്പെടുത്തിയവർ.
ഇരിപ്പിടങ്ങളൊഴിഞ്ഞു തുടങ്ങി..
ഇനിയീ ചരടുകളഴിഞ്ഞു തീരുംമുൻപെ,
ബാക്കിയാവുന്നത` നിന്റെ യാത്രാമൊഴി..
നെറുകയിൽ ഒരു ചുംബനം കൊണ്ട്;
ഇനി നീയെന്റെ മരണത്തെ അടയാളപ്പെടുത്തുക.
5 Comments:
ക്ഷമ പറയാന്‍ വീര്‍പ്പുമുട്ടും
പരസ്പരസമുദ്രങ്ങള്‍ നെഞ്ചിലടക്കി നാം
ഒരു ശരത്കാല സായന്തനത്തിന്റെ
കരയില്‍ നിന്നും പിരിഞ്ഞുപോകുംപോഴും
വെയില്‍ പുരണ്ടതാം നിന്‍ വിരല്‍ കൂമ്പിന്‍റെ
മൃദുലകംപനമെന്‍
കൈഞരമ്പുകള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല ,
മാനസം മുറുകിടുമ്പോഴും
നിന്റെ കണ്പീലിതന്‍ നനവ്
ചുണ്ട് കൊണ്ട് ഒപ്പിയിട്ടില്ല ഞാന്‍ .........
Beautiful like the author ;-)
This comment has been removed by the author.
'നെറുകയിൽ ഒരു ചുംബനം കൊണ്ട്;
ഇനി നീയെന്റെ മരണത്തെ അടയാളപ്പെടുത്തുക.'
-വേദന അലതല്ലുന്ന രോദനം.... തണുത്ത ജഡം ആയുഷ്കാലം പറയാന്‍ കൊതിച്ചും പറയാതെപോയ സമസ്തവാക്യങ്ങളുടെ ഇടിമുഴക്കം!
അഭിനന്ദനം!
Veruthe parayukayalla. Kavitha rasamund.
Post a Comment
<< Home